ഡബ്ലിൻ: അതിർത്തി കടന്നുള്ള പദ്ധതികൾക്ക് നൽകുന്ന ധനസഹായങ്ങളുടെ സുതാര്യത വർദ്ധിപ്പിക്കണമെന്ന് ബജറ്റ് ഓഫീസ്. ഇതിനായി അനന്തമായ സാദ്ധ്യതകൾ ഉണ്ട്. 2021 മുതൽ 2035 വരെയുള്ള അതിർത്തികടന്നുള്ള പദ്ധതികൾക്കായി രണ്ട് ബില്യൺ യൂറോയിലധികം സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും ബജറ്റ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. അയർലന്റ് സർക്കാരിന്റെ നയങ്ങളിൽ പ്രധാനപ്പെട്ടതാണ് അതിർത്തി കടന്നുള്ള വികസന പദ്ധതികൾ.
അടുത്തിടെ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ചില പൊരുത്തക്കേടുകൾ ബജറ്റ് ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇത്തരമൊരു പ്രസ്താവന.
Discussion about this post