ഡബ്ലിൻ: നഴ്സുമാർക്കായുള്ള ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റുകളിലെ പ്രശ്നങ്ങളിൽ പരിഹാരം കാണമെന്ന ആവശ്യവുമായി മെെഗ്രന്റ് നഴ്സസ് അയർലൻഡ്. പെർമിറ്റുകളുടെ പ്രൊസസിംഗിൽ കാലതാമസവും നിരസിക്കലും വർധിച്ചതോടെയാണ് ആവശ്യവുമായി സംഘടന രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് ഐഎൻഎംഒയുമായി എംഎൻഐ അടിയന്തിര യോഗം ചേർന്ന് ചർച്ച നടത്തി.
വർക്ക് പെർമിറ്റുകൾക്കായി അപേക്ഷ നൽകി മാസങ്ങൾ പിന്നിട്ടിട്ടും പെർമിറ്റ് ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഇത് ലഭിച്ചാൽ മാത്രമേ ഇവർക്ക് റെസിഡൻസ് പെർമിറ്റ് ലഭിക്കുകയുളളൂ.
Discussion about this post

