ഡബ്ലിൻ: ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധിച്ച കേസിൽ കോടതി ചുമത്തിയ പിഴയ്ക്കെതിരെ നിയമപോരാട്ടവുമായി ഡോളോറസ് വെബ്സ്റ്റർ. പിഴ ചുമത്തിയ നടപടി പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ഇവർ അപേക്ഷ നൽകി. 68 കാരിയായ ഡോളോറസ് വെബ്സ്റ്റർ ഡീ വാൾ എന്നാണ് അറിയപ്പെടുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഇവർ നിരവധി പ്രതിഷേധങ്ങളിലാണ് പങ്കെടുത്തത്. ഇതിൽ ഇവർക്ക് 200 യൂറോ പിഴ ആയിരുന്നു ശിക്ഷയായി ലഭിച്ചത്. എന്നാൽ ഇത് ആർട്ടിക്കിൾ 40.3 ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോളോറസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post

