ഡബ്ലിൻ: അയർലൻഡിൽ ഇനി മുതൽ അഭയാർത്ഥി അപേക്ഷകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കും. പുതിയ അഭയാർത്ഥി നിയമ ഭേദഗതിയിലാണ് ഇത് സംബന്ധിച്ച വ്യവസ്ഥയുള്ളത്. തീരുമാനം ആറ് മാസത്തിനകം നടപ്പിലാക്കണം എന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
ലഭിക്കുന്ന അപേക്ഷകളിൽ എന്ത് തീരുമാനം വേണമെങ്കിലും നിശ്ചിത സമയപരിധിയ്ക്കുള്ളിൽ സ്വീകരിക്കാം. അഭയാർത്ഥികൾക്ക് സ്റ്റാറ്റസ് നൽകുകയോ അപേക്ഷ നിരസിക്കുകയോ ചെയ്യാം. ഇവ എന്താണെങ്കിലും ആറ് മാസത്തിനുള്ളിൽ നടപ്പിലാക്കണം. കുടിയേറ്റ നിയമ വ്യവസ്ഥ കൂടുതൽ സുതാര്യവും ന്യായമുള്ളതും ആക്കുകയാണ് പുതിയ ഭേദഗതി വഴി സർക്കാർ ലക്ഷ്യമിടുന്നത്.
Discussion about this post

