കാർലോ: കൗണ്ടി കാർലോയിൽ ദുരൂഹസാഹചര്യത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. 50 കാരിയും രണ്ട് കുട്ടികളുടെ മാതാവുമായ ലിൻഡ കോസ്റ്റെല്ലോ ആണ് കൊല്ലപ്പെട്ടത്. മാർച്ച് 26 ന് ആയിരുന്നു സംഭവം.
രാവിലെ ആറ് മണിയ്ക്ക് കാർലോയിലെ ഗ്രെയ്ഗുകുല്ലെനിലുള്ള വീട്ടിൽ കോസ്റ്റെല്ലോയെ സാരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ഇവരെ ആംബുലൻസിൽ സെന്റ് ലൂക്ക്സ് ജനറൽ ആശുപത്രിയിലും പിന്നീട് ബ്യൂമോണ്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ 40 വയസ്സുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post

