മലപ്പുറം : യൂട്യൂബറെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. ചേലേമ്പ്രയിലെ പുല്ലിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ദിൽഷാദിനെ കഴിഞ്ഞ അഞ്ച് ദിവസമായി കാണാനില്ലെന്നാണ് കുടുംബം നൽകിയ പരാതി . ഈ മാസം ആറിനാണ് ദിൽഷാദ് ചേലമ്പ്രയിൽ നിന്ന് യാത്ര പോയത്.
യാത്രാനുഭവങ്ങൾ പങ്ക് വയ്ക്കുന്ന യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലിനു വേണ്ടിയായിരുന്നു യാത്ര. 933,000 സബ്സ്ക്രൈബർമാരുള്ള ചാനലാണിത്. കൊൽക്കത്തയിലേക്ക് പോയ ദിൽഷാദ് കൊൽക്കത്ത സോനാഗച്ചി സ്ട്രീറ്റ് ലൈഫ് എന്ന പേരിൽ ഒരു വ്ലോഗ് അപ്ലോഡ് ചെയ്തിരുന്നു . ജൂലൈ 22 വരെ ദിൽഷാദുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. അതിനുശേഷം ദിൽഷാദിനെ പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല . ഇതിനെത്തുടർന്നാണ് ബന്ധുക്കൾ തേഞ്ഞിപ്പാലം പോലീസിൽ പരാതി നൽകിയത്.

