ഡബ്ലിൻ: ഡാനിയേൽ അരൂബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രസീലിൽ അറസ്റ്റിലായ പ്രതിയെ അയർലൻഡിലേക്ക് എത്തിക്കും. അയർലൻഡ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ബ്രസീലിലെ ഫെഡറൽ പോലീസാണ് മാരൻഹാവോയിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡാനിയേലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 20 കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ ഐറിഷ് പോലീസിന്റെ നിർദ്ദേശ പ്രകാരം ആണ് ബ്രസീൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ. കസ്റ്റഡിയിൽ എടുത്ത ശേഷം അയർലൻഡ് പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യും.
Discussion about this post

