ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി അയർലൻഡിൽ ശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് അയർലൻഡിലാകമാനം മെറ്റ് ഐറാൻ യെല്ലോ വിൻഡ് വാണിംഗ് പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് നിരവധി ബുദ്ധിമുട്ടുകളാണ് ഉണ്ടായത്.
എം50 ലെ ജംഗ്ഷൻ 13 നും 12 നും ഇടയിലുള്ള റൂട്ട് അടച്ചു. ഡാർട്ട്, കമ്യൂട്ടർ റെയിൽ സേവനങ്ങൾ തടസ്സപ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് രാജ്യവ്യാപകമായി വൈദ്യുതി തടസ്സം ഉണ്ടായി. 20,000 വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമാണ് വൈദ്യുതി തടസ്സം ഉണ്ടായിട്ടുള്ളത്.
Discussion about this post

