വെക്സ്ഫോർഡ്: വെക്സ്ഫോർഡിൽ ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുള്ള ജാഗ്രതാ നിർദ്ദേശം തുടരുന്നു. ശക്തമായ മഴ ഇന്നും തുടരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കൗണ്ടിയിലെ പ്രധാന നഗരമായ എനിസ്കോർത്തി വെള്ളത്തിനടിയിലാണ്.
സ്ലാനി നദി കരകവിഞ്ഞൊഴുകിയതാണ് നഗരത്തിലേക്ക് വെള്ളം കയറാൻ കാരണം ആയത്. നഗരത്തിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. പ്രദേശത്തെ ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്ന നടപടികൾ തുടരുകയാണ്.
Discussion about this post

