ഡബ്ലിൻ: അയർലൻഡിൽ പുതിയ താപനില മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. നാളെ അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. നാളത്തെ ദിനമുടനീളം വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടും.
നാളെ രാവിലെ മഞ്ഞ് മൂടിയ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. പിന്നീട് കാലാവസ്ഥ വരണ്ടതാകും. 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കും കുറഞ്ഞ താപനില. 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കും കൂടിയ താപനില. മുൻസ്റ്ററിലും ലെയിൻസ്റ്ററിലും നാളെ 27 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്താം. ചൂടുള്ള കാലാവസ്ഥ ആയതിനാൽ അന്തരീക്ഷത്തിൽ പൂമ്പൊടിയുടെ സാന്നിദ്ധ്യം വർധിക്കാം. അതിനാൽ ശ്രദ്ധ പുലർത്തണമെന്നും മെറ്റ് ഐറാൻ നിർദ്ദേശിക്കുന്നുണ്ട്.
Discussion about this post

