ഡൊണഗൽ: ഡൊണഗൽ വളണ്ടിയർ സെന്ററിന്റെ ഈ വർഷത്തെ വളണ്ടിയർ റെക്കഗ്നിഷൻ പുരസ്കാരത്തിനായുള്ള നാമനിർദ്ദേശങ്ങൾ സ്വീകരിക്കാൻ ആരംഭിച്ചു. സമൂഹത്തിന്റെ നന്മയ്ക്കും മാറ്റത്തിനും വേണ്ടി പ്രവർത്തിച്ച സന്നദ്ധ പ്രവർത്തകർക്കും കമ്യൂണിറ്റികൾക്കുമാണ് പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യാൻ കഴിയുക. കൗണ്ടിയിൽ ഉള്ളവർക്കാണ് ആദരം.
രണ്ട് വിഭാഗങ്ങളിലായിട്ടാണ് പുരസ്കാരം നൽകുന്നത്. വ്യക്തിഗത പുരസ്കാരങ്ങളാണ് ഇതിലൊന്ന്. സമൂഹത്തിൽ സമഗ്രമാറ്റത്തിന് കാരണമായ പ്രൊജക്ടുകൾക്കും പുരസ്കാരം നൽകുന്നുണ്ട്. ജൂലൈ 16 വ്യാഴാഴ്ച വൈകീട്ട് ആറ് മണിയ്ക്ക് ലെറ്റർകെന്നിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും.
Discussion about this post

