കൊച്ചി ; അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷയാണ് കോടതി റദ്ദാക്കിയത് . മറ്റ് പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും , മല്ലിയുടെയും മകനായ മധുവിനെ ജനക്കൂട്ടം അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അരിയും ,പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.പ്രതികൾ തന്നെയാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്ക് വച്ചത് . 2018 മെയ് 20 നായിരുന്നു സംഭവം . 90 ദിവസത്തിനുള്ളിൽ അഗളി പൊലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 16 പേരായിരുന്നു പ്രതികൾ.
13 പേർക്ക് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴ് വർഷത്തെ കഠിനതടവാണ് വിധിച്ചത് . പതിനാറാം പ്രതി മുനീറീന് മൂന്ന് മാസം തടവും , 500 രൂപ പിഴയും വിധിച്ചു . മുനീർ ശിക്ഷ ഇതിനോടകം പൂർത്തിയാക്കിയിരുന്നു. ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. 16 പ്രതികളിൽ 12 പേരും നിലവിൽ ജയിലിലാണ്.

