ഡബ്ലിൻ: ബാലിമണിൽ സൈക്കിൾ യാത്രികന് കാറിടിച്ച് പരിക്കറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. വ്യക്തിവൈരാഗ്യത്തെ തുടർന്ന് മനപ്പൂർവ്വം നടത്തിയ ആക്രമണമാണ് ഇതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നോർത്ത് ഡബ്ലിൻ സിറ്റിയിലെ രണ്ട് മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ തുടർച്ചയാണ് അപകടം എന്നും പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് അപകടത്തിൽ 20 വയസ്സുള്ള യുവാവിന് പരിക്കേറ്റത്.
ഇന്നലെ രാവിലെ 7.45 ഓടെ ഷാംഗൻ റോഡിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. സൈക്കിളിൽ പോകുകയായിരുന്ന 20 കാരനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ കാറുമായി സംഭവ സ്ഥലത്ത് നിന്നും ഡ്രൈവർ കടന്നുകളഞ്ഞു. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

