ഡബ്ലിൻ: പോലീസിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ഗാർഡ ഷിക്കോണ. തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഗാർഡ അറിയിച്ചു. ഗാർഡ നാഷണൽ എക്കണോമിക് ക്രൈം ബ്യൂറോയിലെ അംഗങ്ങളുടെ പേരിലാണ് ക്രിമിനൽ സംഘം തട്ടിപ്പ് ആരംഭിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴിയാണ് ക്രിമിനൽ സംഘങ്ങൾ തട്ടിപ്പിനായി വലവീശുന്നത്. ക്രൈം ബ്യൂറോയിലെ അംഗങ്ങളാണെന്ന വ്യാജേന വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. ഇവരുടെ നിർദ്ദേശ പ്രകാരം ബാങ്കിംഗ് വിവരങ്ങൾ കൈമാറിയാൽ കനത്ത സാമ്പത്തിക നഷ്ടം ആയിരിക്കും ഉണ്ടാകുക. ഫേസ്ബുക്കിലൂടെയാണ് ഗാർഡ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Discussion about this post

