ലിമെറിക്ക്: റൈഡർ കപ്പിനോട് അനുബന്ധിച്ച് കൗണ്ടി ലിമെറിക്കിൽ പുതിയ ട്രെയിൻ സ്റ്റേഷൻ നിർമ്മിക്കും. അഡാരെയിലാണ് താത്കാലികമായി സ്റ്റേഷൻ നിർമ്മിക്കുക. ആറ് മാസം കൊണ്ട് സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് പദ്ധതി. ഏകദേശം മൂന്ന് മില്യൺ യൂറോ ചിലവിട്ടാണ് സ്റ്റേഷൻ നിർമ്മിക്കുന്നത്.
റൈഡർ കപ്പ് കാണാൻ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും പതിനായിരക്കണക്കിന് പേരാണ് എത്തുക. ഇവരുടെ യാത്രാ സൗകര്യം കൂടുതൽ മികച്ചത് ആക്കാനാണ് സ്റ്റേഷൻ നിർമ്മിക്കുന്നത്. അടുത്ത വർഷം സെപ്തംബർ 13 മുതൽ 19 വരെയാണ് റൈഡർ കപ്പ് നടക്കുന്നത്.
റെയിൽ ഐറാനിലെ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി ബാരി കെന്നിയാണ് പദ്ധതി സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ആർടിഇയുടെ പരിപാടിയിൽ ആയിരുന്നു വെളിപ്പെടുത്തൽ.

