കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ആയുധങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഓപ്പറേഷൻ ട്വിൻ ട്രാക്ക്സിന്റെ ഭാഗമായി നടന്ന ഗാർഡ പട്രോളിംഗിനിടെ ആയിരുന്നു സംഭവം.
മെയ്നൂത്തിലെ റോയൽ കനാൽ വേയിൽ ആയിരുന്നു പോലീസ് സംഘം തമ്പടിച്ചിരുന്നത്. ഇവിടേയ്ക്ക് സ്ക്രാംബ്ലർ ബൈക്കിൽ 30 കാരൻ എത്തുകയായിരുന്നു. ഇതോടെ പോലീസ് തടഞ്ഞ് പരിശോധിച്ചു. ഇതിലാണ് ആയുധങ്ങൾ പിടികൂടിയത്. രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റലുകളും 39 റൗണ്ട് വെടിയുണ്ടകളും ആയിരുന്നു യുവാവിന്റെ കൈവശം ഉണ്ടായിരുന്നത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിലവിൽ പോലീസ് സ്റ്റേഷനിലാണ് യുവാവ് ഉള്ളത്.
Discussion about this post

