ഡബ്ലിൻ: ഹാന്റ വൈറസ് വ്യാപനത്തിൽ ആശങ്കയില്ലെന്ന് നാഷണൽ ഐസൊലേഷൻ യൂണിറ്റിലെ ഇൻഫെക്ഷ്യസ് കൺസൾട്ടന്റ് പ്രൊഫസർ ക്രിസ്റ്റീൻ കെല്ലി. ക്രൂയിസ് കപ്പലായ എംവി ഹോണ്ടിയസിൽ സ്ഥിരീകരിച്ച വൈറസ് വ്യാപനം കപ്പലിന് പുറത്തേക്ക് പോകില്ല. കോവിഡ് 19 പോലെയല്ല ഹാന്റ വൈറസ് എന്നും അദ്ദേഹം പറഞ്ഞു. ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെല്ലി.
കോവിഡും ഹാന്റ വൈറസും ഒന്നല്ല. ഇക്കാര്യം ആളുകളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. ഇത് വ്യത്യസ്തമായ ഒരു തരം വൈറസ് ആണ്. വൈറസ് വ്യാപനം ഉണ്ടായാലും അതിനെ നേരിടാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംവി ഹോണ്ടിയസിൽ വൈറസ് ബാധിച്ചവരിൽ രണ്ട് ഐറിഷ് പൗരന്മാരാണ് ഉള്ളത്.
Discussion about this post

