കോർക്ക്: ഡി3 പുരുഷന്മാരുടെ നാഷണൽ ലീഗ് വോളിബോൾ ടൂർണമെന്റിൽ ജേതാക്കളായി കോർക്ക് ലയൺസ്. മെയ് മൂന്നിന് ബ്ലാഞ്ചാർഡ്സ്ടൗണിലുള്ള നാഷണൽ ഇൻഡോർ സ്പോർട്സ് അരീനയിൽ ആയിരുന്നു മത്സരങ്ങൾ. കോർക്കിലേക്ക് ഇത് രണ്ടാമതായാണ് ദേശീയ കിരീടം എത്തുന്നത്.
ബെസ്റ്റ് ഓഫ് 5 ഫൈനലിൽ ഒക്ടോപസ് വോളിബോൾ ക്ലബ്ബിനെയായിരുന്നു കോർക്ക് ലയൺസ് നേരിട്ടത്. ആവേശകരമായ മത്സരത്തിനൊടുവിൽ 3-2 എന്ന സ്കോറിന് കോർക്ക് ലയൺസ് ജേതാക്കളായി. ലിങ്ക് ഹെൽത്ത് കെയർ, കിംഗ്ണ്ടം സ്പൈസ് എന്നിവരാണ് കോർക്ക് ലയൺസ് ക്ലബ്ബിന്റെ സ്പോൺസർമാർ.
Discussion about this post

