ഡബ്ലിൻ: ഡബ്ലിനിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി പാഠപുസ്തകം. അടുത്ത അക്കാദമിക വർഷം രണ്ട് ലക്ഷം വിദ്യാർത്ഥികൾക്കാണ് സൗജന്യമായി പുസ്തകം വിതരണം ചെയ്യുക. സർക്കാരിന്റെ സൗജന്യ പാഠപുസ്തക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഇത് 700 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യും.
പദ്ധതിയ്ക്ക് കീഴിൽ ഡബ്ലിനിലെ സ്കൂളുകൾക്ക് 35,931,241 യൂറോയുടെ ഫണ്ടാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 25,139,401 യൂറോ പോസ്റ്റ് പ്രൈമറി സ്കൂളുകൾക്കാണ്. 10,791,840 യൂറോ പ്രൈമറി സ്കൂളുകൾക്കാണ് ലഭ്യമാക്കിയിട്ടുള്ളത്. ഡബ്ലിനിൽ 188 പോസ്റ്റ് പ്രൈമറി സ്കൂളുകളും 512 പ്രൈമറി സ്കൂളുകളും ഉണ്ട്. സർക്കാരിന്റെ പദ്ധതി നിരവധി മിഡിൽ ക്ലാസ് കുടുംബങ്ങൾക്കാണ് ആശ്വാസം പകരുന്നത്.

