ഡബ്ലിൻ: അയർലൻഡിൽ ഇന്നും വരും ദിവസങ്ങളിലും സമ്മിശ്ര കാലാവസ്ഥയെന്ന് മെറ്റ് ഐറാൻ. വെയിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും ലഭിക്കും. ഈ വാരാന്ത്യത്തിലും മഴയും വെയിലുമുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് പ്രവചനം.
രാത്രി കാലങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി കുറയും. രണ്ട് ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴാനാണ് സാധ്യത. പകൽ പരമാവധി 16 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 0 ഡിഗ്രിയിലേക്ക് താഴാനും സാധ്യതയുണ്ട്. വ്യാഴാഴ്ച പകൽ വെയിലുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമാകും. ഒറ്റപ്പെട്ടയിടങ്ങളിൽ വൈകീട്ട് മഴ ലഭിക്കും.
Discussion about this post

