ഡബ്ലിൻ: ലോംഗ് കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ പങ്കുവച്ച് മെഡിക്കൽ സയിന്റിസ്റ്റ് റബേക്ക ബ്രോണി. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു റബേക്കയുടെ തുറന്നുപറച്ചിൽ. കോവിഡ് എന്റെ ജീവിതം തന്നെ ഇല്ലാതാക്കിയെന്ന് റബേക്ക പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചുവരികയാണ്.
ശരീരത്തെ ബാധിച്ച ക്ഷീണമാണ് പ്രധാന ആരോഗ്യപ്രശ്നം. ഇതൊരു പ്രത്യേകതരം ക്ഷീണമാണ്. എല്ലാവർക്കും ക്ഷീണം വരും. എനിക്കും ക്ഷീണം ഉണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഉണ്ടാകുന്ന ക്ഷീണം അൽപ്പം വ്യത്യസ്തമാണ്. ശരീരം പ്രവർത്തിക്കുന്നതേ ഇല്ല. രണ്ട് വർഷത്തോളമായി ജോലിയ്ക്ക് പോകാൻ കഴിയാതെ വീട്ടിലിരുന്നു. എന്റെ ജീവിതം കോവിഡ് മാറ്റിമറിച്ചുവെന്നും റബേക്ക കൂട്ടിച്ചേർത്തു.

