ബെൽഫാസ്റ്റ്: ഇസ്ലാമിക് സെന്റർ ആക്രമണ കേസ് പ്രതിയുടെ മാനസിക നില പരിശോധിക്കാൻ ഉത്തരവിട്ട് കോടതി. പ്രതിയുടെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നിർദ്ദേശിച്ചത്. പോലീസ് കസ്റ്റഡിയിൽവിട്ട പ്രതിയെ പരിശോധനകൾക്ക് ശേഷം അടുത്ത മാസം 8 ന് വീഡിയോ കോൺഫറൻസിംഗ് വഴി വീണ്ടും കോടതിയിൽ ഹാജരാക്കും.
34കാരനായ ജൊനാഥൻ റോബർട്ട് ബെൽ ആണ് കേസിലെ പ്രതി. ഇയാൾക്കെതിരെ വിവിധ കുറ്റങ്ങൾ കോടതി ചുമത്തി. ആളുകളെ മനപ്പൂർവ്വം അപായപ്പെടുത്താൻ ശ്രമിച്ചു, സ്ഫോടനം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇയാൾ ഇസ്ലാമിക് സെന്ററിന് നേരെ ആക്രമണം നടത്തിയത്. രാത്രി പ്രാർത്ഥനയ്ക്കിടെ ഇയാൾ സെന്ററിനുള്ളിലേക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

