ഡബ്ലിൻ: ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ഹർലിംഗ് താരം കൈൽ ഹെയ്സിന് സാമൂഹ്യസേവനം ശിക്ഷയായി വിധിച്ച് കോടതി. 180 മണിക്കൂർ സാമൂഹ്യ സേവനത്തിൽ ഏർപ്പെടണം എന്നാണ് കോടതി അദ്ദേഹത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. ലിമെറിക് സർക്യൂട്ട് ക്രിമിനൽ കോടതി ജഡ്ജി ദാര ഹെയ്സ് ആണ് ശിക്ഷ വിധിച്ചത്.
2019 ൽ ഐകൺ നൈറ്റ് ക്ലബ്ബിൽ ഉണ്ടാക്കിയ അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ശിക്ഷിച്ചത്. കേസിൽ 18 മാസത്തെ തടവ് ശിക്ഷയായിരുന്നു നേരത്തെ കോടതി അദ്ദേഹത്തിന് വിധിച്ചത്. ഇതിൽ മൂന്ന് മാസത്തെ ജയിൽ ശിക്ഷയ്ക്ക് പകരം ആണ് ഇപ്പോൾ സാമൂഹ്യസേവനം ചെയ്താൽ മതിയെന്ന് കോടതി പറഞ്ഞിരിക്കുന്നത്. നിർദ്ദേശം ലംഘിച്ചാൽ മൂന്ന് മാസം തടവ് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവരും.
ഞായറാഴ്ച നടന്ന മുൻസ്റ്റെർ സീനിയർ ഹർലിംഗ് ചാമ്പ്യൻഷിപ്പിൽ 16 പോയിന്റുകൾക്ക് കോർക്കിനെ പരാജയപ്പെടുത്തി കൈലിന്റെ ടീം വിജയിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്.

