ഡബ്ലിൻ: പോയ വർഷം ഏറ്റവും കൂടുതൽ തിരക്കേറിയ വിമാനത്താവളമായി കോർക്ക് വിമാനത്താവളം. 3.46 ദശലക്ഷം യത്രികർ ആയിരുന്നു കഴിഞ്ഞ ദിവസം വിമാനത്താവളം വഴി സഞ്ചരിച്ചത്. അതേസമയം തുടർച്ചയായ മൂന്നാം വർഷമാണ് യാത്രികരുടെ എണ്ണത്തിൽ ഇത്രയും വലിയ വളർച്ച കൈവരിക്കുന്നത്.
2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2025 ൽ യാത്രികരുടെ എണ്ണം 13 ശതമാനം വർധിച്ചു. കഴിഞ്ഞ 10 വർഷക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ യാത്രികരുടെ എണ്ണത്തിൽ 67 ശതമാനം വർധനവ് ഉണ്ടായി.
Discussion about this post

