ഡബ്ലിൻ: കോടതിയലക്ഷ്യ കേസിൽ അപ്പീൽ നൽകി വിവാദ അദ്ധ്യാപകൻ എനോക്ക് ബർക്കിന്റെ സഹോദരിയും അമ്മയും. കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതിയുടെ ഉത്തരവ് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. കേസിൽ ഇരുവർക്കും ഹൈക്കോടതി ജയിൽ ശിക്ഷ വിധിച്ചിരുന്നു.
എനോക്ക് ബർക്കിന്റെ കേസ് പരിഗണിക്കുന്നതിനിടെ ഫെബ്രുവരിയിൽ കോടതിമുറിയിൽവച്ച് ഇരുവരും ബഹളമുണ്ടാക്കുകയും നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ജഡ്ജി ബ്രയാൻ ക്രെഗൻ ഇരുവർക്കും ശിക്ഷ വിധിക്കുകയായിരുന്നു. ഇതേ തുടർന്ന് മൗണ്ട് ജോയ് ജയിലിൽ ആയ ഇരുവരും ദിവസങ്ങൾക്ക് മുൻപാണ് ജയിൽ മോചിതരായത്.
Discussion about this post

