ഡെറി: കൗണ്ടി ഡെറിയിൽ പോലീസുകാരെ ആക്രമിച്ച കേസിൽ പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി കോടതി. 19 വയസ്സുള്ള യുവാവാണ് കേസിലെ പ്രതി. ഇയാൾക്കെതിരെ പോലീസുകാരെ ആക്രമിച്ചതിന് രണ്ട് കൗണ്ടും പരിക്കേൽപ്പിച്ചതിന് രണ്ട് കൗണ്ടും കുറ്റങ്ങൾ ചുമത്തി.
വെള്ളിയാഴ്ച ആയിരുന്നു യുവാവ് പോലീസുകാരെ ആക്രമിച്ചത്. സാക്വില്ലേ സ്ട്രീറ്റ് മേഖലയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് രണ്ട് യുവാക്കൾ തമ്മിൽ സംഘർഷത്തിൽ ഏർപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് സംഘർഷം തടയാൻ ശ്രമിച്ചു. എന്നാൽ ഇതിൽ ഒരാൾ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.
Discussion about this post

