ഡബ്ലിൻ: ബിബിസിയുടെ ഹോപ്പ് സ്ട്രീറ്റിൽ അഭിനയിച്ച നടൻ ഫിന്നിയൻ ഗാബർട്ട് അന്തരിച്ചു. ഇന്നലെ ആയിരുന്നു ആരോഗ്യനില വഷളായതിനെ തുടർന്ന് വീട്ടിൽവച്ച് അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. ക്യാൻസർ ബാധിതൻ ആയിരുന്നു. 28 വയസ്സായിരുന്നു ഗാബർട്ടിന്. കൗണ്ടി ഡൗൺ സ്വദേശിയാണ്.
കുടുംബാംഗങ്ങളാണ് മരണവിവരം പുറത്തറിയിച്ചത്. വടക്കൻ അയർലൻഡിൽ ചിത്രീകരിച്ച ഷോയുടെ മൂന്ന് പരമ്പരകളിലാണ് അദ്ദേഹം അഭിനയിച്ചത്. വർഷങ്ങൾക്ക് മുൻപ് ആയിരുന്നു അദ്ദേഹത്തിന് ക്യാൻസർ ബാധിച്ചത്. തുടർന്ന് ചികിത്സയിൽ ആയിരുന്നു. ലിസ് ലൂയിസാണ് അദ്ദേഹത്തിന്റെ ഭാര്യ. ഇവർക്ക് ഒരു വയസ്സുള്ള മകളുണ്ട്.
Discussion about this post

