ബെൽഫാസ്റ്റ്: ഇന്ധനവില വർധനവിനിടെ വടക്കൻ അയർലൻഡിലെ ജനങ്ങൾക്ക് ആശ്വാസമായി സർക്കാർ. ഹോം ഹീറ്റിംഗ് ഓയിൽ വാങ്ങുന്നതിന് ധനസഹായം പ്രഖ്യാപിച്ചു. 3.64 കോടി പൗണ്ടിന്റെ സഹായ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാരിന്റെ ഈ പ്രഖ്യാപനം വടക്കൻ അയർലൻഡ് ജനതയുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ഉതകുന്നതാണ്.
വ്യാഴാഴിച്ച കമ്യൂണിറ്റീസ് മന്ത്രി ഗോർഡൻ ലിയോൺസ് ആണ് ഇക്കാര്യം അറിയിച്ചത്. സഹായത്തിന് അർഹരായ കുടുംബങ്ങൾക്ക് 10 പൗണ്ട് വീതമുള്ള പ്രീപ്പെയ്ഡ് കാർഡുകൾ നൽകും. ഈ കാർഡ് ഉപയോഗിച്ച് അംഗീകൃത സപ്ലയർമാരിൽ നിന്നും ഓരോ കുടുംബത്തിനും ഓയിൽ വാങ്ങാം.
Discussion about this post

