കോഴിക്കോട്: വടകര ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കാണാതായെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ലോൺ ആപ്പ് വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് കുടുംബം സൈബർ പോലീസിൽ പരാതി നൽകി. ഇത് തെളിയിക്കുന്ന തെളിവുകളും കുടുംബം പോലീസിന് കൈമാറിയിട്ടുണ്ട്
വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകൾ പോലീസ് അന്വേഷിക്കുന്നുണ്ട് . ലോൺ ആപ്പ് വഴി വിഷ്ണു 10,000 രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് വൈകിയപ്പോൾ, മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ലോൺ ആപ്പ് വിഷ്ണുവിനെ ഭീഷണിപ്പെടുത്തി.കാണാതാകുന്നതിന് തൊട്ടുമുമ്പ് ലഭിച്ച ഫോൺ കോളുകൾ വിഷ്ണുവിനെ അസ്വസ്ഥനാക്കിയെന്ന് കുടുംബത്തിന്റെ പരാതിയിൽ പറയുന്നു.
ബാങ്കിൽ പോകുകയാണെന്ന് പറഞ്ഞ് വിഷ്ണു ഏഴ് ദിവസം മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങി. അതിനുശേഷം തിരിച്ചെത്തിയിട്ടില്ലെന്ന് കുടുംബം പറയുന്നു . വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ് . വിഷ്ണുവിന്റെ അവസാന ടവർ ലൊക്കേഷൻ കാസർഗോഡായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

