ടൈറോൺ: കൗണ്ടി ടൈറോണിൽ ലഹരി ഉപയോഗിച്ച് വാഹനമോടിച്ച ഡ്രൈവർ അപകടത്തിൽപ്പെട്ടു. ഒമാഗിലെ ക്ലാൻബോഗൻ റോഡിൽ ആയിരുന്നു സംഭവം. സംഭവത്തിൽ 43 വയസ്സുള്ള ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 9.45 ഓടെ ആയിരുന്നു സംഭവം. മേഖലയിൽ അപകടം നടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. സ്ഥലത്ത് എത്തി ഡ്രൈവറെ പരിശോധിച്ചപ്പോഴാണ് ലഹരി ഉപയോഗിച്ചതായി വ്യക്തമായത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം ഇയാളുടെ കാർ പൂർണമായും തകർന്നതായി പോലീസ് അറിയിച്ചു.
Discussion about this post

