ഡബ്ലിൻ: കാട്ടുതീയെ തുടർന്ന് സ്പെയിനിൽ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാർക്ക് കോൺസുലാർ സഹായം നൽകുമെന്ന് വിദേശകാര്യ വകുപ്പ്. നിലവിൽ അയർലൻഡിൽ നിന്നുള്ള ആരും സംഭവസ്ഥലത്തുള്ളതായി വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ല. അങ്ങിനെയുണ്ടെങ്കിൽ അവരെ എത്രയും വേഗം നാട്ടിലെത്തിക്കുമെന്നും വകുപ്പ് അറിയിച്ചു. അതേസമയം കാട്ടുതീയിൽ 11 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
മാഡ്രിഡിലെ സ്ഥിതിഗതികൾ ഐറിഷ് എംബസി വിശദമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ ഒരു ഐറിഷ് പൗരനും പരിക്കേറ്റതായുള്ള വിവരം മന്ത്രാലയത്തിന് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചു. സ്പെയിനിൽ ഉണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് മന്ത്രി ഹെലൻ മക്കെന്റി ആദരാഞ്ജലികൾ അർപ്പിച്ചു.

