ഡബ്ലിൻ: അയർലന്റിൽ കുട്ടികൾക്ക് വേണ്ടി മാത്രമായുള്ള ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ചിൽഡ്രൻസ് ഹെൽത്ത് അയർലന്റും (സിഎച്ച്ഐ), നാഷണൽ പീഡിയാട്രിക് ഹോസ്പിറ്റൽ ഡെവലപ്മെന്റ് ബോർഡും (എൻപിഎച്ച്ഡിബി) ചൊവ്വാഴ്ച പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയ്ക്ക് കൈമാറും. ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നാണ് സൂചന.
അടുത്ത വർഷം ആശുപത്രി കുട്ടികൾക്കായി തുറന്ന് നൽകുമെന്നാണ് കരുതുന്നത്. അടുത്ത മാസങ്ങൾക്കുള്ളിൽ ആശുപത്രിയുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകും.
Discussion about this post