ഡബ്ലിൻ: അയർലൻഡിൽ പാർട്ട് ടൈം ജോലിയ്ക്ക് പുതിയ നിയമം. വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ തയ്യാറാക്കിയ പുതിയ നിയമം പ്രാബല്യത്തിൽവന്നു. പാർട്ട് ടൈം തൊഴിൽ കൂടുതൽ സൗകര്യവും സുതാര്യവും ആക്കുന്നതിന് വേണ്ടിയാണ് പരിഷ്കരിച്ച നിയമം നടപ്പിലാക്കിയിരിക്കുന്നത്.
തൊഴിൽ വകുപ്പ് സഹമന്ത്രി അലൻ ഡില്ലനാണ് പുതിയ കോഡിൽ ഒപ്പുവച്ചത്. പാർട്ട് ടൈം ജോലിക്കാർക്കും ഫുൾ ടൈം ജോലിക്കാരുടെ അതേ പരിഗണന നൽകുകയാണ് നിയമത്തിന്റെ ലക്ഷ്യം. ഇവരുടെ സംരക്ഷണവും നിയമം ഉറപ്പാക്കുന്നു.
Discussion about this post

