ഡബ്ലിൻ: ഇയോവിൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ സമയം എടുക്കുമെന്ന് സെമി-സ്റ്റേറ്റ് ഫോറസ്ട്രി കമ്പനിയായ കോയിൽറ്റ്. 2027 പകുതിവരെ പ്രവർത്തനങ്ങൾ തുടരുമെന്നാണ് കമ്പനി അറിയിക്കുന്നത്. വനമേഖലയിലെ ശുചീകരണ പ്രവർത്തനങ്ങളാണ് കമ്പനി മുന്നോട്ടുകൊണ്ടുപോകുന്നത്. ചിലവ് 600 മില്യൺ യൂറോയായി ഉയരുമെന്നും കമ്പനി വ്യക്തമാക്കുന്നു.
ചുഴലിക്കാറ്റിൽ ഏകദേശം 50 ദശലക്ഷം മരങ്ങൾ കടപുഴകി വീഴുകയും നശിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 20 ശതമാനത്തോളം മരങ്ങളും കണ്ടെടുത്തു. ഏകദേശം 26,000 ഹെക്ടർ വനഭൂമിയിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. ഇതിൽ 11,000 ഹെക്ടർ സ്വകാര്യവന ഭൂമിയാണ്. ഈ വർഷത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നാണ് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നത്.

