ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരി വേട്ട. 1.2 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്നലെയായിരുന്ന സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡബ്ലിൻ 11, ഡബ്ലിൻ 15 എന്നിവിടങ്ങളിലെ വീടുകളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലായിരുന്നു കൊക്കെയ്ൻ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കൊക്കെയ്ന് 12 കിലോ ഗ്രാം തൂക്കം വരുമെന്നാണ് കരുതുന്നത്.
ഡബ്ലിൻ 11 ൽ നടത്തിയ പരിശോധനയിൽ 8,40,000 യൂറോ വില വരുന്ന ലഹരിയാണ് പിടികൂടിയത്. ഇവിടെ നിന്നും 30 വയസ്സുകാരനെ പിടികൂടി. ഡബ്ലിൻ 15 ൽ നിന്നും 3,75,000 യൂറോ വിലവരുന്ന ലഹരിയാണ് പിടിച്ചെടുത്തത്. ഇവിടെ നിന്നും 40 വയസ്സുള്ളയാളെയും അറസ്റ്റ് ചെയ്തു.

