ഡബ്ലിൻ: സാൻട്രിയിൽ നിർമ്മാണം പൂർത്തിയായ കോസ്റ്റ് റെന്റൽ വീടുകൾക്കായി ലഭിച്ചത് ഏഴായിരത്തിലധികം അപേക്ഷകൾ. ഇതുവരെ 7200 അപേക്ഷകൾ ലഭിച്ചതായി ടുവാത്ത് ഹോംസ് സ്ഥിരീകരിച്ചു. 161 വീടുകൾക്കായുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്.
സാൻട്രിയിലെ വൈറ്റ്ഹെവനിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ 255 പുതിയ അൾട്രാ ലോ എനർജി വീടുകൾ തുവാത്ത് ഹോംസ് തുറന്ന് നൽകിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഏറ്റവും വലിയ വീടുകൾ തുറന്ന് നൽകുന്നത്. കെയ്ൻ, ഫിംഗൽ കൗണ്ടി കൗൺസിൽ എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത വൈറ്റ്ഹാവൻ, പാസീവ് ഹൗസ് നിലവാരത്തിൽ നിർമ്മിച്ച അയർലണ്ടിലെ ആദ്യത്തെ സോഷ്യൽ ഹൗസിംഗ് സ്കീമുകളിൽ ഒന്നാണ് സാൻട്രിയിലേത്.

