ബെൽഫാസ്റ്റ്: ബാലിമുണിൽ ഉണ്ടായ സംഘർഷത്തിനിടെ ഗ്രനേഡ് പ്രയോഗിച്ചതായി സംശയം. നാല് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ച പശ്ചാത്തലത്തിലാണ് പോലീസ് പ്രതികൾ ഗ്രനേഡ് ഉപയോഗിച്ചതായി സംശയിക്കുന്നത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു ബാലിമുണിലെ ഹാംപ്ടൺ വുഡ് സ്ക്വയറിൽ സംഘർഷം ഉണ്ടായത്.
സംഭവ സ്ഥലത്ത് പോലീസിന്റെ വിശദമായ പരിശോധന തുടരുകയാണ്. നാല് വീടുകളുടെ ജനാലകൾ പൂർണമായും തകർന്നിട്ടുണ്ട്. ഇത് സ്ഫോടക വസ്തുവിന്റെ എറിഞ്ഞതിനെ തുടർന്ന് ഉണ്ടായതാണെന്നാണ് പോലീസ് ഭയക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.
Discussion about this post

