ഡബ്ലിൻ: അയർലൻഡിൽ റോഡരികിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് എട്ടിന്റെ പണിയുമായി സർക്കാർ. പിഴ തുക വർധിപ്പിച്ചു. വളർത്തുനായ്ക്കളുടെ കാഷ്ടം ശരിയാം വിധം നീക്കം ചെയ്യാത്തവർക്കും ഇനി മുതൽ വൻ തുക പിഴ നൽകേണ്ടതായി വരും.
ഈ വർഷം സെപ്തംബർ മുതൽ പിഴ തുക വർധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. സഹമന്ത്രി അലൻ ഡിലനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നേരത്തെ പിഴ തുക എന്നത് 150 യൂറോ ആയിരുന്നു. സെപ്തംബർ മുതൽ ഇത് 250 യൂറോ ആകും. അടുത്തിടെയായി റോഡരികിൽ മാലിന്യം ഉപേക്ഷിക്കുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് പിഴ തുക വർധിപ്പിക്കാൻ തീരുമാനിച്ചത്. പ്രാദേശിക ഭരണകൂടങ്ങളോട് മാലിന്യം നീക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

