ബെൽഫാസ്റ്റ്: ഡണ്ടാൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പേര് ഡണ്ടാൽക്ക് യൂണിവേഴ്സിറ്റി കോളേജ് എന്ന് പുനർനാമകരണം ചെയ്തു. ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. കോളേജിന്റെ പേര് മാറ്റുന്നതായുള്ള വിവരം കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു അധികൃതർ പുറത്തുവിട്ടത്.
പുതിയ പങ്കാളിത്തത്തിന്റെ കൂടുതൽ വിവരങ്ങൾ ഇരു വിദ്യാഭ്യാസ സ്ഥാപനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അടുത്തിടെ വിദ്യാഭ്യാസ മന്ത്രി ജെയിംസ് ലാവ്ലെസ്സ് ക്വീൻസ് യൂണിവേ്സിറ്റിയുടെയും ഡികെഐടിയുടെയും പങ്കാളിത്തം സംബന്ധിച്ച് മെമോ മന്ത്രിസഭയിൽ അവതരിപ്പിച്ചിരുന്നു.
Discussion about this post

