ഡബ്ലിൻ: യൂറോപ്യൻ ടി20 ലീഗിൽ ഡബ്ലിൻ ഫ്രാഞ്ചൈസിയുടെ ഉടമയായി ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ്. ഡബ്ലിൻ ഗാർഡിയൻസ് എന്ന ടീമിന്റെ ഉടമസ്ഥ സ്ഥാനമാണ് അദ്ദേഹം ഏറ്റെടുത്തത്. ബോളിവുഡ് താരം അഭിഷേക് ബച്ചനാണ് ടീമിന്റെ സഹ ഉടമ.
ഈ വർഷം ഓഗസ്റ്റ് 26 മുതലാണ് ടി20 പ്രീമിയർ ലീഗ് നടക്കുന്നത്. സെപ്തംബർ 20 വരെയാണ് മത്സരങ്ങൾ. 33 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടാകുക. മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ തുടങ്ങിയ താരങ്ങൾ ലീഗിന്റെ ഭാഗമാകും. ചിലർ മത്സരരംഗത്ത് ഇറങ്ങുമ്പോൾ ചിലർ നിക്ഷേപകർ ആയിട്ടായിരിക്കും സാന്നിദ്ധ്യം അറിയിക്കുന്നത്. ഇടിപിഎൽ സംഘടിപ്പിക്കുന്നത്. ഡബ്ലിൻ, ബെൽഫാസ്റ്റ്, എഡിൻബറോ, ഗ്ലാസ്ഗോ, റോട്ടർഡാം, ആംസ്റ്റർഡാം എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ടീമുകൾ രൂപീകരിച്ചിരിക്കുന്നത്.

