ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വീണ്ടും സിഗരറ്റ് വേട്ട. 9 മില്യൺ യൂറോയുടെ സിഗരറ്റ് പിടികൂടി. ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് ഇത്രയും വലിയ സിഗരറ്റ് വേട്ട ഡബ്ലിനിൽ നടക്കുന്നത്.
മാർൽബോറോ ഗോൾഡ്, റിച്ച്മണ്ട് ബ്ലൂ, മാർൽബോറോ റെഡ് എന്നീ ബ്രാന്റുകളിലുള്ള സിഗരറ്റുകൾ ആണ് പിടിച്ചെടുത്തത്. റെവന്യൂ ഉദ്യോഗസ്ഥരുടേത് ആയിരുന്നു നടപടി. 10 മില്യൺ സിഗരറ്റുകളാണ് പിടിച്ചെടുത്തത് എന്ന് അധികൃതർ അറിയിച്ചു.
Discussion about this post

