ഡബ്ലിൻ: ക്രിസ്തുമസ് – ന്യൂഇയർ പ്രമാണിച്ച് അയർലൻഡിൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. ഇന്ന് മുതൽ ന്യൂഇയർ വരെ പുതിയ ടൈംടേബിൾ പ്രകാരം ആയിരിക്കും ട്രെയിനുകൾ സർവ്വീസ് നടത്തുകയെന്ന് റെയിൽ ഐറാൻ വ്യക്തമാക്കി. ക്രിസ്മസിനും സെന്റ് സ്റ്റീഫൻസ് ദിനത്തിനും പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ല.
ജനുവരി 2 വെള്ളിയാഴ്ച മുതൽ എല്ലാ റൂട്ടുകളിലേക്കും സാധാരണ സർവീസുകൾ പുനരാരംഭിക്കും. യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രികർ https://www.irishrail.ie/en-ie/ ഈലിങ്കിൽ കയറി പരിശോധിക്കേണ്ടതാണ്.
Discussion about this post

