ഡബ്ലിൻ: അയർലൻഡിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതോടെ റോഡ് സുരക്ഷാ ക്യാമ്പയ്ൻ ആരംഭിച്ച് പോലീസ്. ഇന്ന് മുതൽ ആരംഭിച്ച ക്യാമ്പയ്ൻ അടുത്ത മാസം 5 വരെ തുടരും. റോഡപകടങ്ങൾ ഉണ്ടാകുന്നത് പരമാവധി കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. പോലീസിനൊപ്പം റോഡ് സുരക്ഷാ അതോറിറ്റിയും ക്യാമ്പയ്നിൽ പങ്കാളികളാകുന്നുണ്ട്.
ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങളെ തുടർന്ന് റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. മുൻ വർഷങ്ങളിൽ നിരവധി പേരാണ് റോഡ് അപകടങ്ങളിൽ മരിച്ചിട്ടുള്ളത്. നിരവധി പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ റോഡ് അപകടങ്ങളിൽപ്പെട്ട് 166 പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്.
Discussion about this post

