ലൗത്ത്: പൊതുജന സുരക്ഷയുടെ ഭാഗമായി ദ്രോഗെഡ നഗരത്തിന്റെ ഒരു ഭാഗം അടച്ചിട്ടു. ശക്തമായ കാറ്റിൽ ക്രിസ്തുമസ് ലൈറ്റുകൾ പൊട്ടിവീണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ലൈറ്റുകൾ പൊട്ടിവീണ് കാറിന് കേടുപാട് സംഭവിച്ചിരുന്നു. അപടത്തിൽ ആർക്കും പരിക്കില്ല.
വെസ്റ്റ് സ്ട്രീറ്റിലെ തോൽസൽ ക്രോസ്റോഡ് ജംഗ്ഷനിലായിരുന്നു സംഭവം. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പടുകൂറ്റൻ ലൈറ്റ് ആയിരുന്നു ഇവിടെ സ്ഥാപിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ ഇത് തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്ന കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. ഇതുവഴിയുള്ള യാത്ര ഏറെ അപകടകരമാണ്. ഇതേ തുടർന്നാണ് എൻജിനീയർമാരുടെ ഉപദേശപ്രകാരം റോഡ് അടച്ചിടാൻ തീരുമാനിച്ചത്. വെസ്റ്റ് സ്ട്രീറ്റ്, പീറ്റേഴ്സ് സ്ട്രീറ്റ്, ലോറൻസ് സ്ട്രീറ്റ് എന്നിവയുടെ ജംഗ്ഷൻ ഉൾക്കൊള്ളുന്ന ക്രോസ്റോഡുകളാണ് അടച്ചിട്ടത്.

