ഡബ്ലിൻ: ശിശുപരിപാലനത്തിനായുള്ള ചിലവുകൾ കുറയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ചൈൽഡ് കെയർ ചിലവുകൾ പ്രതിമാസം 200 യൂറോ എന്ന നിലയിൽ കുറയ്ക്കും. ഏറ്റവും വിലയ കുടുംബങ്ങളുടെ ചിലവുകൾ കുറയ്ക്കുന്നതിനുള്ള നടപടികൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ഉടമസ്ഥതയിൽ കൂടുതൽ ചൈൽഡ് കെയർ സ്ഥാപനങ്ങൾ കൊണ്ടുവരണം. ഇതിനായി സൗകര്യങ്ങൾ സർക്കാർ വാങ്ങുകയോ അല്ലെങ്കിൽ നിർമ്മിക്കുകയോ ചെയ്യും. സ്കൂളുകളുമായി ചേർന്ന് ഇവയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

