ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ ആൺകുട്ടിയ്ക്ക് നേരെ നായയുടെ ആക്രമണം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡബ്ലിൻ 15 ലെ ക്ലോൺസിലയിലാണ് സംഭവം.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കുട്ടിയെ നായ ആക്രമിച്ചത്. വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി കുട്ടിയ്ക്ക് ആവശ്യമായ പരിചരണം നൽകുകയായിരുന്നു. കുട്ടി ടെമ്പിൾ സ്ട്രീറ്റിലെ ചിൽഡ്രൻസ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല.
Discussion about this post

