ഡബ്ലിൻ: ഗാസയിലേക്ക് സഹായവുമായി പോയ ഐറിഷ് ആക്ടിവിസ്റ്റുകളെ തടഞ്ഞ സംഭവത്തെ അപലപിച്ച് ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇസ്രായേൽ സേനാംഗങ്ങളുടെ നടപടി ഒട്ടും സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സഹായങ്ങളുമായി ബോട്ടിൽ യാത്ര തിരിച്ച ഏഴംഗ സംഘത്തെ ഇസ്രായേൽ അധികൃതർ കസ്റ്റഡിയിൽ എടുത്തത്.
ഗ്രീക്ക് ദ്വീപായ ക്രീറ്റിന്റെ തീരത്ത് അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് ഇസ്രായേൽ സേനാംഗങ്ങൾ ഇവരുടെ ബോട്ടുകൾ തടയുകയായിരുന്നു. അന്താരാഷ്ട്ര ജലാശയത്തിൽവച്ച് ബോട്ടുകൾ പിടികൂടിയ നടപടിയെ ശക്തമായി അപലപിക്കുകയാണെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. നടപടി ഒട്ടും സ്വീകാര്യമല്ല. ഈ വിഷയം യൂറോപ്യൻ യൂണിയനിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

