ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ ചുരുളൻ പക്ഷിയുടെ കൂട് സുരക്ഷിതമായി നീക്കം ചെയ്തു. കാട്ടുതീ പടർന്ന് പിടിയ്ക്കുകയായിരുന്ന മേഖലയിൽ നിന്നാണ് കൂട് കണ്ടെടുത്തത്. കൂടിനുള്ളിൽ നാല് മുട്ടകളും ഉണ്ടായിരുന്നു.
കാട്ടുതീയുടെ പശ്ചാത്തലത്തിൽ അഗ്നിശമന സേനാംഗങ്ങൾ ബ്രൂക്ക്ബറോയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് മുട്ടകൾ കണ്ടെടുത്തത്. ആർഎസ്പിബിയുമായി സഹകരിച്ച് ആയിരുന്നു മുട്ടകൾ മാറ്റിയത്. നിലവിൽ ഇൻകുബേറ്ററിലാണ് മുട്ടകൾ.
Discussion about this post

