ഡബ്ലിൻ: ഡബ്ലിനിലെ കോളേജ് ഗ്രീനിൽ പുതിയ ഹോട്ടൽ നിർമ്മിക്കുന്നതിനായുള്ള നടപടികൾ അതിവേഗത്തിൽ. ഹോട്ടൽ നിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതിയുടെ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ ഡബ്ലിൻ സിറ്റി കൗൺസിൽ മുൻപാകെ സമർപ്പിക്കും. 97 കിടപ്പുമുറികളുള്ള ആറ് നിലകളിലുള്ള ഹോട്ടലാണ് ഇവിടെ നിർമ്മിക്കുന്നത്.
ബിസിനസുകാരനായ ദീപക് ശർമ്മയുടെ ഫിഗ്സ് പ്രോപ്പർട്ടീസ് ലിമിറ്റഡാണ് ഹോട്ടലിന്റെ നിർമ്മാതാക്കൾ. പദ്ധതിയുടെ സ്റ്റാറ്റിയൂട്ടറി പ്ലാനിംഗ് നോട്ടീസിലെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കിടപ്പു മുറികൾക്ക് പുറമേ ചികിത്സാ മുറികൾ, സ്പാ, ജിം എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. ഹോട്ടലിന്റെ താഴത്തെ നിലയിൽ കഫേ, റെസ്റ്റോറന്റ്, ബാർ എന്നിവയും ഉൾപ്പെടും.
Discussion about this post

