ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഊർജ്ജവില വർധിപ്പിച്ച് പ്രീപേ പവർ. പുതിയ നിരക്കുകൾ അടുത്ത മാസം 1 മുതൽ പ്രാബല്യത്തിൽ വരും. ഗ്യാസ്, വൈദ്യുതി വിലകളാണ് വർധിപ്പിച്ചത്. ഇത് ഏകദേശം 180,000 വൈദ്യുതി ഉപഭോക്താക്കളെയും 60,000 ഗ്യാസ് ഉപഭോക്താക്കളെയും ബാധിക്കും.
വിതരണക്കാരൻ അവരുടെ വൈദ്യുതിയുടെ യൂണിറ്റ് നിരക്ക് 12 ശതമാനത്തിൽ താഴെയും ഗ്യാസിന്റെ യൂണിറ്റ് നിരക്ക് 14 ശതമാനത്തിൽ അല്പം കൂടുതലും വർദ്ധിപ്പിക്കും. അതേസമയം സ്റ്റാൻഡിംഗ് ചാർജുകൾ മാറ്റമില്ലാതെ തുടരും. പുതിയ നിരക്കുകൾ നിലവിൽ വരുന്നതോടെ ഓരോ കുടുംബത്തിനും വാർഷിക വൈദ്യുതി ബില്ലിൽ ഏകദേശം 168 യൂറോയുടെയും ഗ്യാസ് ബില്ലിൽ 171 യേൂറോയുടെയും വർധനവാണ് ഉണ്ടാകുക.
Discussion about this post

